മാള: മാള കെ. കരുണാകരൻ സ്മാരക സർക്കാർ ആശുപത്രിയിൽ ആധുനിക രീതിയിലുള്ള മെഡിക്കൽ ലാബ് തുടങ്ങാൻ പദ്ധതിയായി. നിരവധി പരിശോധനകൾ നടത്താൻ ശേഷിയുള്ള ലാബാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ കമ്പനിയായ മിൽസ് കൺട്രോൾസിന്റെ സഹായത്തോടെ നിർമ്മിക്കുന്ന ലാബിനുള്ള നിർമ്മാണങ്ങൾക്ക് തുടക്കമായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് കാച്ചപ്പിള്ളി നിർമ്മാണം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയാ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാള പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സുകുമാരൻ, ടി.പി. രവീന്ദ്രൻ, എം.ബി. സുരേഷ്, ഷീബ പോൾ തുടങ്ങിയവർ സംസാരിച്ചു.