തൃശൂർ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കമ്മിഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ ആചാരാനുഷ്ഠാനങ്ങൾ നിലനിറുത്താൻ ഭക്തജനങ്ങൾ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും പാർട്ടിയുടെ മുഴുവൻ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഉപാദ്ധ്യക്ഷൻ സുരേന്ദ്രൻ ഐനിക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. പി.എം ഗോപിനാഥ്, അഡ്വ.കെ.കെ അനീഷ് കുമാർ, അഡ്വ. നിവേദിത, കെ.പി ജോർജ്ജ്, ഇ.വി കൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി നേതാക്കളായ പി.കെ ബാബു, എ.ആർ അജിഘോഷ്, ജോണി പൊന്തോക്കൻ, പ്രമീള സുദർശൻ, ഇ.എം ചന്ദ്രൻ, രാജൻ തറയിൽ, സുനിൽജി മാക്കൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. . ..