fire
ദുരന്ത മുഖത്ത് നിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള പര്ശീലനം നൽകുന്നു

തൃശൂർ : ദുരന്ത മുഖത്ത് പ്രാഥമികസഹായത്തിന് തയ്യാറെടുക്കുകയാണ് ആപ്ദാ മിത്ര. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ എത് ദുരന്തത്തിലും പ്രഥമ പ്രതികരണ സേനയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് വിദഗ്ദ്ധ പരിശീലനം നൽകുന്നത്. 25 സംസ്ഥാനങ്ങളിലായാണ് പദ്ധതിക്ക് കീഴിലുള്ളത്. ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിൽ നിന്നും 200 പേരെ വീതം പരിശീലിപ്പിക്കും.
കോട്ടയം ജില്ലയെയാണ് ആപ്ദ മിത്ര പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. കോട്ടയം ജില്ലാ ദുരന്ത നിവാരണ സേനയുടെയും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെയും നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. പരിശീലനത്തിന്റെ ആദ്യഘട്ടം തൃശൂർ ഫയർ ഫോഴ്‌സ് അക്കാഡമിയിൽ തുടങ്ങി. 25 പേരടങ്ങുന്ന സംഘങ്ങളെയാണ് പരിശീലിപ്പിക്കുന്നത്. പരിശീലനം 12 ദിവസം നീണ്ടു നിൽക്കും. കെ.എസ്.ആർ.ടി.സി ജീവനക്കാർ, ഐ.ടി മേഖല തുടങ്ങി വിവിധ മേഖലയിൽ ഉള്ളവരാണ് പരിശീലനത്തിനെത്തിയിട്ടുള്ളത്.

പ്രഥമ ശ്രുശ്രൂഷ, തെരച്ചിൽ, രക്ഷപ്പെടുത്തൽ, ദുരന്ത മുന്നറിയിപ്പ്, പുനരധിവാസ നടത്തിപ്പ് എന്നീ മേഖലകളിൽ തദ്ദേശീയർക്ക് പരിശീലനം
ധനസഹായം നൽകുന്നത് സംസ്ഥാന ദുരന്ത നിവാരണ സേന വഴി കേന്ദ്രസർക്കാർ
ചെലവുകൾക്ക് പുറമേ ദിവസവും നൽകുക 100 രൂപ

രാവിലെ മുതൽ വൈകീട്ട് വരെ വിവിധ തലങ്ങളിൽ റോപ്പ് , നീന്തൽ, വ്യായാമം എന്നിവയിൽ പരിശീലനം. വെള്ളപ്പൊക്കവും മറ്റ് ദുരന്തങ്ങളും ഉണ്ടായാൽ എങ്ങനെ മറ്റുള്ളവരെ രക്ഷപ്പെടുത്താം. ഇതോടൊപ്പം തിയറിയും ഉമ്ടാകും. അക്കാഡമി ഡയറക്ടർ കെ.കെ ഷിജു, അസി. ഡയറക്ടർമാരായ രഞ്ജിത്ത്, റീദീജ്, സ്റ്റേഷൻ ഓഫീസർമാരായ ലോപ്പസ് സെബാസ്റ്റ്യൻ, രാധാകൃഷ്ണൻ, അസി. ഓഫീസർമാരായ കെ.കെ സുരേന്ദ്രൻ, സി. കിഷോർ, ബൈജു പണിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ഇത് പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിക്കുകയാണെങ്കിൽ ഫയർ സർവീസിനും മറ്റും ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് പരിശീലനത്തിന് നേതൃത്വം നൽകുന്നവർ വ്യക്തമാക്കി