fund
50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറുന്നു

മാള: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ത്രിവേണി എർത്ത് മൂവേഴ്‌സ് 50 ലക്ഷം രൂപ കൈമാറി. ഒറീസ ആസ്ഥാനമായുള്ള മൈനിംഗ് കമ്പനി ആയ ത്രിവേണി എർത് മൂവേഴ്‌സ് ആണ് അവരുടെ മാനേജ്മെന്റും തൊഴിലാളികളും ചേർന്ന് സമാഹരിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇതു കൂടാതെ പ്രളയം ബാധിച്ച സമയത്ത് 500 കുടുംബങ്ങൾക്കുള്ള ശുചീകരണ ഉപകരണം അടങ്ങിയ കിറ്റും വിതരണം ചെയ്തിരുന്നു. ത്രിവേണി ഗ്രൂപ്പിന് വേണ്ടി ഗണേഷ് കുമാർ , ചന്ദ്രശേഖർ , സെന്തിൽ നാഥ് , അനിൽ ബാബു ആലത്തൂർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി.