akshay
അക്ഷയ്

വരാക്കര: ഇസ്തിരിപ്പെട്ടിയിൽ നിന്നും ഷോക്കേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു. മുരിയാട് കളരിക്കൽ വീട്ടിൽ സുരേഷിന്റെ മകൻ എം.എസ്.അക്ഷയ് (20) ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

തൃശൂർ കോ-ഓപ്പറേറ്റീവ് കോളേജ് ബി.കോം അവസാന വർഷ വിദ്യാർത്ഥിയാണ്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. അമ്മ: മിനി. സഹോദരി : അഞ്ജു. സഹോദരി ഭർത്താവ്: ഹരി. വിദ്യാർത്ഥിയോടുള്ള ആദരസൂചകമായി കോ-ഓപ്പറേറ്റീവ് കോളേജിന് ഇന്ന് അവധി പ്രഖ്യാപിച്ചു.