തൃശൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഐ.സി.ഡി.എസ് പ്രൊജക്ടിലെ പോഷകാഹാര വാരാചരണത്തോട് അനുബന്ധിച്ച് പോഷകാഹാരങ്ങളുടെ പ്രദർശന മത്സരവും മാറിയ ഭക്ഷണരീതിയും ജീവിത ശൈലീ രോഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും സംഘടിപ്പിച്ചു. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ അദ്ധ്യക്ഷനായി. പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ബിജു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. കുര്യാക്കോസ്, ബ്ലോക്ക് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ജയലക്ഷ്മി ടീച്ചർ, സി.ഡി.പി.ഒ: ഡിഫ്‌ന ഡിക്രൂസ്, അടാട്ട് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ ശ്രീനിവാസൻ, വാർഡ് മെമ്പർ വാസന്തി ദാമോദരൻ, പി.ടി. രജനി, സൂപ്പർവൈസർ പി.പി. സഹീറ എന്നിവർ സംസാരിച്ചു.
വെസ്റ്റ്‌ഫോർട്ട് നഴ്‌സിംഗ് സ്‌കൂൾ അദ്ധ്യാപകരായ എസ്. അംഗിത, സി.എ. ഹെൻസ എന്നിവർ ക്ലാസെടുത്തു. മത്സര വിജയികൾക്ക് ബ്ലോക്ക് പ്രസിഡന്റ് ബിജു വർഗീസ് സമ്മാനം വിതരണം ചെയ്തു.