health-uni
health uni

ആരോഗ്യ ശാസ്ത്ര സർവകലാശാല സെപ്തംബറിൽ നടത്തിയ രണ്ടാം വർഷ എം.എസ് സി നഴ്‌സിംഗ് ഡിഗ്രി റഗുലർ, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും, സ്‌കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി പതിന്നാലിനകം അപേക്ഷിക്കണം.

മാർക്ക് ലിസ്റ്റ്
ജൂലായിൽ നടത്തിയ ഫൈനൽ ബി.ഡി.എസ് പാർട്ട് രണ്ട്, റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ അതാതു ഡെന്റൽ കോളേജുകളിൽ നിന്നു വിദ്യാർത്ഥികൾ കൈപ്പറ്റണം.