അതിരപ്പിള്ളി: ടൂറിസം പ്രമോഷൻ കൗൺസിലിന്റെ തുമ്പൂർമുഴിയിൽ നിന്നുള്ള ജംഗിൾ സഫാരി പൂർവസ്ഥിതിയിലായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രളയത്തെ തുടർന്ന് നിറുത്തിയിരുന്ന വിനോദ സഞ്ചാരികളുടെ വാഹന യാത്രകൾ മൂന്നാഴ്ച മുമ്പ് ആരംഭിച്ചെങ്കിലും കാര്യക്ഷമമായ പ്രവർത്തനം ഉണ്ടായിരുന്നില്ല. ഇപ്പോൾ പഴയപടി എല്ലാ സംവിധാനങ്ങളും സജ്ജമായി. പശ്ചിമഘട്ടത്തിലെ ജൈവ വൈവിദ്ധ്യവും വന്യമൃഗങ്ങളെയും കാണാനാകുന്ന
രാവിലെ എട്ടിന് ചാലക്കുടി പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നിന്നും ആരംഭിച്ച് വൈകിട്ട് എട്ടിന് തിരിച്ചെത്തുന്ന ഈ യാത്രയിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം , പ്രവേശന പാസുകൾ, ഗൈഡിന്റെ സേവനം, ശീതീകരിച്ച വാഹനം എന്നിവ ലഭ്യമാണ്. യാത്രയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ തുമ്പൂർമുഴിയിലെ 0480 2769888 എന്ന നമ്പറുമായി ബന്ധപ്പെടണം.
1. വാൽപ്പാറ യാത്ര ഇങ്ങനെ
രാവിലെ 6.30 ന് തൃശൂർ ജില്ലാ ടൂറിസം ഓഫീസിൽ നിന്ന്
സന്ദർശിക്കുന്നത് തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ, ആനക്കയം, മലക്കപ്പാറ, അപ്പർ ഷോളയാർ ഡാം, വാൽപ്പാറ, അട്ടകെട്ടി 40 ഹെയർപിൻ വളവുകൾ, ആളിയാർ ഡാം
തിരിച്ചെത്തുക രാത്രി 10.30 ന് തൃശൂർ വഴി ചാലക്കുടിയിൽ തിരിച്ചെത്തും
ഭക്ഷണം , പ്രവേശന പാസുകൾ, ട്രാവൽകിറ്റ്, ഗൈഡിന്റെ സേവനം എന്നിവ
നിരക്ക് 2000
2. തുടങ്ങുക ചാലക്കുടി ഗസ്റ്റ് ഹൗസിൽ നിന്ന് രാവിലെ 8ന്
മനോഹരമായ വനപാതയിൽ കൂടിയുള്ള 90 കി.മീ നീളുന്ന യാത്ര
സന്ദർശിക്കുക തുമ്പൂർമുഴി ഡാം, അതിരപ്പിള്ളി , ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത്, ഷോളയാർ, ആനക്കയം, മലക്കപ്പാറ
നിരക്ക് 1000 രൂപ