aituc
വി.എസ്.പ്രിന്‍സ് പതാകഉയര്‍ത്തുന്നു

ആമ്പല്ലൂർ: എ.ഐ.ടി.യു.സി സ്ഥാപകദിനാചരണം അളഗപ്പ ടെക്‌സ്റ്റയിൽസ് വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ എൻ.ടി.സി അളഗപ്പ യൂണിറ്റിൽ ആചരിച്ചു. ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന ടെക്‌സ്റ്റയിൽസ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. അളഗപ്പ മിൽ യൂണിറ്റ് സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. കെ.കെ. ഹരിദാസ് ജയിൻ, ടി.എ. ലൂവിസ്, വിനീത സുഗുണൻ, പി.എം. തങ്കമണി, കെ.എ.എൽ. സബത്ത്, ബിന്ദു ബാബു തുടങ്ങിയവർ സംസാരിച്ചു.