snake
പിടികൂയ മലമ്പാമ്പ്

ചാലക്കുടി: കൂടപ്പുഴയിൽ മലമ്പാമ്പിനെ പിടികൂടി. ചൊവ്വാഴ്ച രാത്രി ആറാട്ടുകടവ് പരിസരത്ത് നിന്നുമാണ് യുവാക്കൾ ചേർന്ന് പാമ്പിനെ പിടിച്ചത്. എട്ടടിയോളം നീളമുള്ള പാമ്പാണ് കുടുങ്ങിയത്. പ്രളയത്തോടെ പുഴയിൽ നിന്നും എത്തിയതാണെന്ന് കരുതുന്നു. പാമ്പിനെ പരിയാരം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥർക്ക് കൈമാറി.