വടക്കാഞ്ചേരി: ദൈവത്തിനെന്ന പേരിൽ മനുഷ്യൻ രൂപപ്പെടുത്തിയ ആചാരങ്ങളെയും വിശ്വാസങ്ങളെയും തിരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ എം.പി. വടക്കാഞ്ചേരിയിൽ ആദ്യകാല സി.പി.ഐ നേതാവ് ടി.എം. മൊയ്തുട്ടിയുടെ പതിനേഴാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം എം.ആർ. സോമനാരായണൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ എൻ.കെ. സുബ്രഹ്മണ്യൻ, സി.എൽ. സൈമൺ മാസ്റ്റർ, യുവകലാ സാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം. സതീശൻ, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി.ജെ. ബെന്നി, എം.എ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി കെ.കെ. ചന്ദ്രൻ സ്വാഗതവും എം.എസ്. അബ്ദുൾ റസാക്ക് നന്ദിയും പറഞ്ഞു.