ബെർലിൻ : ജർമ്മനിയിൽ നടക്കുന്ന ആർച്ചറി ലോകകപ്പിൽ ഇന്ത്യയുടെ ദീപിക കുമാരി വെങ്കലം നേടി. ലൂട്ടോഫിൽ ജർമ്മനിയുടെ ലിസ ഉൻറൂഹിനെ കീഴടക്കിയാണ് ദീപിക വെങ്കലത്തിലെത്തിയത്. മുൻ ലോക ഒന്നാം റാങ്കുകാരിയായ ദീപികയുടെ ലോകകപ്പിലെ അഞ്ചാം മെഡലാണിത്.
ഹാലെപ്പിന് പരിക്ക്
ബെയ്ജിംഗ് : ചൈനാ ഒാപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ട് മത്സരത്തിനിടെ ലോക ഒന്നാം മത്സരത്തിനിടെ സിമോണ ഹാലെപ്പ് പരിക്കേറ്റ് പുറത്തായി. ഒൻസ് ജബേയറി നെതിരായ മത്സരത്തിൽ ആദ്യ സെറ്റ്നഷ്ടമായതിന് പിന്നാലെയാണ് നടുവേദന മൂലം സിമോണ ഹാലെപ് പിൻമാറിയത്.
ഗാലറിയുടെ വേലി തകർന്ന്
കാണികൾക്ക് പരിക്ക്
മാഡ്രിഡ് : കഴിഞ്ഞദിവസം സ്പാനിഷ് ലാലിഗയിൽ എയ്ബറും സെവിയ്യയും തമ്മിലുള്ള മത്സരത്തിനിടെ ഗാലറിയുടെ വേലി തകർന്ന് എട്ട് കാണികൾക്ക് പരിക്കേറ്റു. സെവിയ്യ 3-1ന് ജയിച്ച മത്സരത്തിൽ കാണിക ഒരു ഗോൾ ആഘോഷിക്കുന്നതിനിടെയാണ് ഗാലറി തകർന്നത്.
ക്യാപ്ഷൻ
തിരുവല്ലയിൽ നടന്ന പ്രൊഫ. പി. ഒജോൺ മെമ്മോറിയൽ ഒാപ്പൺ പ്രൈസ് മണി ടേബിൾ ടെന്നിസ് ടൂർണമെന്റിൽ സബ് ജൂനിയർ വിഭാഗം ജേതാക്കളായ ആദിത്യയും പ്രണതിയും.