ഇന്ന് രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ തത്സമയം

. ഐ.എസ്.എൽ ആദ്യ കിരീടം തേടിയാണ് നോർത്ത് ഇൗസ്റ്റ് യുണൈറ്റഡും എഫ്.സി ഗോവയും

. ഇന്ന് നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിന്റെ തട്ടകമായ ഗോഹട്ടിയിിലെ  ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.

. നോർത്ത് ഇൗറ്റസ് യുണൈറ്റഡിന് ഇതുവരെ ഐ.എസ്.എൽ പ്ളേ ഒാഫിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല.

. ഹോളണ്ടുകാരനായ ഇൗൽകോ ഷാട്ടോറി എന്ന പുതിയ പരിശീലകന് കീഴിലാണ് നോർത്ത് ഇൗസ്റ്റ് ഇൗ സീസണിലിറങ്ങുന്നത്.

. മലയാളിയായ ടി.വി.  രഹ്‌നേഷാണ് ഗോളി. ഒബ്ഗെച്ചെ, കിവി ഷിമൗവി, റൗളിൻ ബോർഗസ്, കീഗൻ പെരേര, ഗല്ലെഗോ, ഒാക്റ, സെത്യ സെൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

. സ്പെയ്ൻ കാരനായ സെർജിയാ ലൊബേറ പരിശീലിപ്പിക്കുന്ന എഫ്.സി ഗോവയിൽ നിർമ്മൽ ഛെത്രി, എഡു ബേഡിയ ലെന്നി റോഡ്രി ഗസ്, കട്ടിമണി, ബ്രാൻഡൺ ഫെർണാണ്ടസ്, ഫെറാൻ കോറോമിനാസ്, മന്ദർ റാവു ദേശായി തുടങ്ങിയവരാണ്  പ്രധാന താരങ്ങൾ.