ചിറയിൻകീഴ്: എസ്.എൻ.‌ഡി.പി യോഗം ചിറയിൻകീഴ് യൂണിയന് കീഴിലുള്ള വിവിധ പോഷക സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം 14ന് ഉച്ചയ്ക്ക് 2ന് സഭവിള ശ്രീനാരായണാശ്രമം ആഡിറ്റോറിയത്തിൽ ചേരും. എസ്.എൻ.‌ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ശാഖാഭാരവാഹികൾ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ), വനിതാ സംഘം യൂണിറ്റ് ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് യൂണിയൻ - ശാഖാതല പ്രതിനിധികൾ, മൈക്രോഫിനാൻസ് യൂണിറ്റ് ഭാരവാഹികൾ (അംഗങ്ങൾ ഉൾപ്പെടെ), കുടുംബ യൂണിറ്റ് ഭാരവാഹികൾ, വനിതാ സംഘം യൂണിയൻ പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡി. വിപിൻരാജ്, അഴൂർ ബിജു, കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഗോപിക ഉണ്ണിക്കൃഷ്ണൻ, വക്കം സജി, അജീഷ് കടയ്ക്കാവൂർ, എസ്. സുന്ദരേശൻ, ഡോ. ജയലാൽ, അജി കീഴാറ്റിങ്ങൽ, വനിതാ സംഘം ഭാരവാഹികളായ വനിതാസംഘം പ്രസിഡന്റ് ജലജ, സെക്രട്ടറി സലിത, വൈസ് പ്രസിഡന്റ് ലതികാ പ്രകാശ് എന്നിവർ പങ്കെടുക്കും. സംയുക്ത സമ്മേളനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു. ഫോൺ: 9447044220.