bend

കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂർ കുറവൻ കുഴിയിലെ വളവ് അപകട ഭീഷണിയാകുന്നു.സംസ്ഥാന പാതയിൽ നിന്ന് കടയ്ക്കലോട്ട് തിരിയുന്ന വളവാണ് അപകടഭീഷണിയാകുന്നത്. നിലമേൽ, കിളിമാനൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തൊളിക്കുഴി, കല്ലറ, കടയ്ക്കൽ ഭാഗത്തേക്ക് തിരിയുന്നതും ഇവിടെ നിന്നാണ്. വളവിന് സമീപത്തായി ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. അശാസ്ത്രീയമായ റോഡ് നിർമ്മാണവും വളവുകളും കാരണം ദിനംപ്രതി നിരവധി അപകടങ്ങൾ നടക്കുന്ന ഈ വളവിൽ സിഗ്നലുകളോ, ട്രാഫിക് കോൺ പോലുള്ള ഉപകരണങ്ങളോ സ്ഥാപിക്കാൻ അധികാരികൾ തയാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. കിളിമാനൂർ ഭാഗത്ത് നിന്ന് വാഹനങ്ങൾ സിഗ്നൽ ലൈറ്റുകളോ, ബോർഡുകളോ ഇല്ലാത്തതിനാൽ പലപോഴും വളവിൽ എത്തുമ്പോൾ മാത്രമാണ് ഈ റോഡ് കാണുന്നത്. ഇങ്ങനെ ബ്രേക്ക് ചെയ്യുമ്പോൾ പുറകിൽ നിന്നുള്ള വാഹനം ഇടിച്ചു അപകടം ഉണ്ടാകുന്നത് നിത്യ സംഭവമാണ്.