കാട്ടാക്കട: മഴയിൽ വീട് ഇടിഞ്ഞ് വീട്ടമ്മയായ യുവതിക്ക് ഗുരുതര പരിക്ക്. പന്നിയോട് കൊണ്ണിക്കോണം രജനി ഭവനിൽ പ്രദീപിന്റെ ഭാര്യ രജനിക്കാണ് (29) പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. മൺകട്ട കെട്ടി ഷീറ്റിട്ട വീടാണ് ഇടിഞ്ഞത്. വീടിനകത്തുണ്ടായിരുന്ന രജനിക്ക് കാലിനും കഴുത്തിനും നട്ടെല്ലിനും പൊട്ടലുള്ളതായി പ്രദീപ് പറഞ്ഞു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.