atl07of

ആറ്റിങ്ങൽ: പണവും വിലപിടിപ്പുള്ള രേഖകളും തിരിച്ചുനൽകി ബസ്‌ കണ്ടക്ടർ മാതൃകയായി. കഴിഞ്ഞ ദിവസം വർക്കല സബ്ട്രഷറിയിൽ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്ന കല്ലമ്പലം ചിറ്റായിക്കോട് കാർത്തികയിൽ തുളസി അമ്മാളുടെ വിലപിടിപ്പുള്ള രേഖകളും പണവുമടങ്ങിയ ബാഗ് റഹ്‌മാനിയ എന്ന ബസിൽ വച്ച് നഷ്ടപ്പെട്ടിരുന്നു. ബാഗ് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ  ഫൈസൽ ആലംകോടുള്ള പൊതുപ്രവർത്തകൻ എം.എച്ച്. അഷ്‌റഫിനൊപ്പം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചു. പണമടങ്ങിയ ബാഗ് ആറ്റിങ്ങൽ ട്രാഫിക് പൊലീസ്  എസ്.ഐ ഡി. ജയേന്ദ്രൻ, പൊലീസുകാരായ  ശ്യാം,  സജീവ് എന്നിവരുടെ നേതൃത്വത്തിൽ ഉടമയ്ക്ക് കൈമാറി.         ബസിൽ നിന്നു ലഭിച്ച പണവും വിലപിടിപ്പുള്ള രേഖകളും പൊലീസ് ഉടമയെ ഏല്പിക്കുന്നു