ബംഗളൂരു : ഐ.എസ്.എൽ ഫുട്ബാളിൽ ബംഗളൂരു എഫ്.സിയും ജംഷഡ്പൂർ എഫ്.സിയും തമ്മിൽ നടന്ന മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു. ബംഗളൂരുവിന് വേണ്ടി നിഷുകുമാറും നായകൻ സുനിൽ ഛെത്രിയും ഗോളുകൾ നേടിയപ്പോൾ ഗൗരവ് മുഖിയും സെർജിയോ സിഡോഞ്ചയുമാണ് ജംഷഡ്പൂരിന്റെ ഗോളുകൾ നേടിയത്.
1-0
45ആം മിനിട്ടിൽ നിഷുകുമാറിന്റെ ലോംഗ് റേഞ്ചറിലൂടെ ബംഗളൂരു മുന്നിൽ.
1-1
81ആം മിനിട്ടിൽ 16കാരൻ ഗൗരവ് മുഖിയിലൂടെ ജാംഷഡ്പൂർ സമനില പിടിക്കുന്നു.
2-1
നായകൻ സുനിൽ ഛെത്രി 88ആം മിനിട്ടിൽ ബംഗളൂരുവിനെ വീണ്ടും മുന്നിലെത്തിക്കുന്നു.
2-2
ഫൈനൽ വിസിലിന് നിമിഷങ്ങൾ മാത്രം ശേഷിക്കേ സിഡോഞ്ചയുടെ സമനില ഗോൾ
ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ടുതവണ ലീഡ് നേടിയിരുന്ന ബംഗളൂരു അവസാന നിമിഷമാണ് സമനില വഴങ്ങിയത്.