7-year-old

 

കൊല്ലം: മാതാവിന്റെ കാമുകൻ ഏഴ് വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. പൊന്നപ്പൻ എന്ന 32 കാരനെതിരെയാണ് കേസെടുത്തത്. ഗൾഫിലായിരുന്ന പിതാവ് നാട്ടിലെത്തിയപ്പോഴാണ് കുട്ടി വിവരം അറിയിച്ചത്. മാതാവായ 25 കാരിയെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.  കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനൊപ്പം ശാരീരികമായി ഉപദ്രവിച്ചെന്നും പിതാവ്  ചൈൽഡ് ലൈൻ അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. ചൈൽഡ് ലൈൻ അധികൃതർ പരാതി കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു.