manni-dichil

കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്തിൽ മുളവന, കൃഷ്ണൻകുന്ന് മലയുടെ അടിവാരം തോണ്ടി മണ്ണു കടത്തലും, ഇതേ പഞ്ചായത്തിലെ തന്നെ വേമൂട് ചാലാംകോണം ഏലായിൽ ചെറുതോടുകളും വയലും മണ്ണിട്ട് നികത്തുന്നതും വ്യാപകമാകുന്നു. ഇതിനെതിരെ നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. കൈതോട് - നാവായികുളം റോഡിന്റെ സമീപത്ത് നിന്നാണ് ലോഡു കണക്കിന് മണ്ണിടിച്ച് കടത്തുന്നത്. ഇതേ തുടർന്ന് നിരവധി കുടുംബങ്ങൾ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ ഭീതിയിലാണ്.