ചാരുംമൂട്: വനിതാ ഡോക്ടറുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ച് അപമാനിച്ച കേസിൽ അറസ്റ്റിലായ എ.ഐ.വൈ.എഫ് നേതാവിനെ കോടതി റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് വെണ്മണി ഏറം തുണ്ടത്തിൽ മേലത്തതിൽ സന്തോഷിനെയാണ് (38) നൂറനാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
നൂറനാട് എസ്.ബി.ഐ ബാങ്കിന് സമീപത്തെ കച്ചവട സ്ഥാപനത്തിന് മുന്നിലായിരുന്നു സംഭവം. പൊലീസ് പറയുന്നത്: യുവ വനിതാഡോക്ടറും സ്ത്രീയും സാധനം വാങ്ങാൻ കടയിൽ എത്തിയതായിരുന്നു. ഈ സമയം ബൈക്കിൽ എത്തിയ സന്തോഷ് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പുറത്തേക്ക് ഇറങ്ങുമ്പോൾ ശല്യപ്പെടുത്തുകയായിരുന്നു. ബഹളം വച്ച ഡോക്ടർ വിവരം കടയുടമ വഴി പൊലീസിനെ അറിയിച്ചു. പൊലീസെത്തി സന്തോഷിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നതായി പറയുന്നു. കസ്റ്റഡിവിവരം അറിഞ്ഞ് സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കൾ സ്റ്റേഷനിൽ തടച്ചുകൂടി. ഇയാളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.