നേമം: സാധാരണ ബാർബർ ഷാപ്പിലെ സ്ഥിരം ഒട്ടിച്ചുവച്ചിരിക്കാറുള്ളത് ഫ്രീക്കൻ ഹെയർ സ്റ്റൈലുകളുടെ ചിത്രങ്ങളാണ്. നേമം സിഗ്നൽ ജംഗ്ഷന് സമീപം പള്ളിച്ചൽ സ്വദേശി സുരേഷ് നടത്തുന്ന ബാർബർ ഷാപ്പിൽ ചില്ലിട്ട് ഫ്രെയിമുകളിലായി ചുവരിൽ തൂക്കിയിട്ടുള്ളത് ചിത്രങ്ങളല്ല . വിവിധ രാജ്യങ്ങളിലെ പഴയ നാണയങ്ങളാണ്.
അണാ പൈസ മുതൽ ഭാരതത്തിൽ മുമ്പുണ്ടായിരുന്നതും നിലവിലില്ലാത്തതുമായ ചെമ്പ് നാണയങ്ങളും പേപ്പർ നാണയങ്ങളും പ്രത്യേകം ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. ചെറുപ്രായം മുതൽ തന്നെ നാണയം ശേഖരിക്കൽ ഒരു വിനോദമായിരുന്നു സുരേഷിന്. ഇത് കൂടാതെ വീട്ടിൽ ബോൺസായി വളർത്തുന്നുണ്ട്. 38 വർഷം പ്രായമുള്ള ആൽ വളർത്തി സൂക്ഷിച്ചിട്ടുണ്ടത്രെ.