പാരീസ് : 13 മിനിട്ടിന്റെ ഇടവേളയിൽ നാലു ഗോളുകൾ അടിച്ചുകൂട്ടി വിസ്മയ താരകമായി കൈലിയൻ എംബാപ്പെ.കഴിഞ്ഞദിവസം ഫ്രഞ്ച് ഫുട്ബാൾ ലീഗിൽ ഒളിമ്പിക് ലിയോണിനെതിരായ മത്സരത്തിലായിരുന്നു പാരീസ് എസ്. ജിക്കുവേണ്ടി ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയായ എംബാപ്പെയുടെ അത്ഭുതപ്രകടനം. മത്സരത്തിൽ 5-0 ത്തിന് പാരീസ് എസ്.ജി വിജയിച്ചു. ഒൻപതാം മിനിട്ടിൽ നെയ്‌മറിന്റെ പെനാൽറ്റിയിലൂടെയായിരുന്നു പാരീസിന്റെ ആദ്യഗോൾ. 61-ാം മിനിട്ടിനും 74-ാം മിനിട്ടിനുമിടയിലായിരുന്നു എംബാപ്പെയുടെ നാല് ഗോളുകളും പിറന്നത്.
കഴിഞ്ഞ ലോകകപ്പിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയിരുന്നത് എംബാപ്പെയാണ്.
ഇൗ വിജയത്തോടെ പി.എസ്.ജി ലീഗിൽ ആദ്യ ഒൻപത് മത്സരങ്ങളിലും വിജയം നേടി ലീഗ് വണ്ണിൽ ചരിത്രവും സൃഷ്ടിച്ചു.
. ലീഗ് വണ്ണിൽ 27 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് പാരീസ് എസ്.ജി.
. 19 പോയിന്റുള്ള ലില്ലിയാണ് രണ്ടാംസ്ഥാനത്ത്.
എംബാപ്പെ ഗോളുകൾ
61-ാം മിനിട്ട്
നെയ്‌മറിന്റെ പാസിൽനിന്ന്
എംബാപ്പെയുടെ ആദ്യഗോൾ
66-ാം മിനിട്ട്
രണ്ടാം ഗോൾ മാർക്വിഞ്ഞോസിന്റെ പാസിൽനിന്ന്
69-ാം മിനിട്ട്
ഒരു കൗണ്ടർ അറ്റാക്കിലൂടെ നാലുപേരെ വെട്ടിച്ച് പന്തുമായി മുന്നേറി നേടിയ ഗോൾ.
74-ാം മിനിട്ട്
നെയ്‌മറുടെ ഒരു ഷോട്ട് റീബൗണ്ട് ചെയ്തത് പിടിച്ചെടുത്ത് നാലാം ഗോൾ.