നെയ്യാറ്റിൻകര: ട്രാൻസ്പോർട്ട് ബസിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ ബ്രേസ് ലെറ്റ് ഉടമക്ക് തിരികെ നൽകി കണ്ടക്ടർ മാതൃകയായി. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ പി.ബി. ബൈനുപ്രിയനാണ് പൗഡിക്കോണം തീർത്ഥം വീട്ടിൽ സന്തോഷിന്റെ ഭാര്യ ഹീബക്ക് ഒരു പവൻ തൂക്കമുള്ള ബ്രൈസ് ലെറ്റ് തിരികെ നൽകിയത്. തിരുപുറത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമദ്ധ്യേയാണ് ബ്രേസ് ലെറ്റ് സീറ്റിനടിയിൽ വീണു പോയത്. ഇത് ബൈനുപ്രിയന് കിട്ടി. ഉടൻ തന്നെ ഡിപ്പോ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ബ്രേസ്‌ലെറ്റ് നഷ്ടമായ വിവരം യാത്രക്കാരിയും തമ്പാനൂർ ഡിപ്പോയിൽ അറിയിച്ചിരുന്നു. തുടർന്ന് നെയ്യാറ്റിൻകര എ.ടി.ഒ സജീവ് യാത്രക്കാരിയോട് തമ്പാനൂർ ഡിപ്പോയിലെത്താൻ ആവശ്യപ്പെടുകയും ബ്രേസ് ലെറ്റ് അവിടെ വച്ച് കൈമാറുകയും ചെയ്തു. നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്സനായിരുന്ന കെ.പ്രിയംവദയുടെ മകനും മുനിസിപ്പാലിറ്റിയുടെ ഇപ്പോഴത്തെ വൈസ് ചെയർമാൻ കെ.കെ.ഷിബുവിന്റെ ഭാര്യാസഹോദരനുമാണ് ബൈനുപ്രിയൻ.
ഫോട്ടോ
ബൈനു പ്രിയൻ യാത്രക്കാരിക്ക് സ്വർണ ബ്രേസ് ലെറ്റ് തിരികെ നൽകുന്നു.