തിരുവനന്തപുരം: ശബരിമലയിലെ സ്‌ത്രീപ്രവേശന വിഷയത്തിൽ ധൃതിപിടിക്കാതെ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ടൂറിസം പ്രമോട്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. തിരക്ക് നിയന്ത്രിക്കാൻ തിരുപ്പതി മോഡൽ വെർച്വൽ ക്യൂ സംവിധാനം സജ്ജമാക്കണം. സ്ത്രീകൾക്ക് പ്രത്യേക ക്യൂ സിസ്റ്റവും കുറ്റകൃത്യങ്ങൾ തടയാൻ സി.സി ടിവി കാമറ സംവിധാനവും ഉണ്ടാകണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. ശിവാനന്ദൻ ആവശ്യപ്പെട്ടു.