തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന ഉണക്കമീനിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് തിരു. നഗരസംരക്ഷണ സമിതി ആവശ്യപ്പെട്ടു.ഭക്ഷ്യ സുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെയാണ് ഉണക്കമീനുകൾ വില്പന നടത്തുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.യോഗത്തിൽ കളിപ്പാൻകുളം പ്രഭ അദ്ധ്യക്ഷനായിരുന്നു. ശ്രീകണ്ഠേശ്വരം കെ.എസ്. അശോക് കുമാർ, വിനോദ് രാജ്‌കുമാർ, വെള്ളൈക്കടവ് മുരളി, ജനറൽ സെക്രട്ടറി ഗാന്ധിപുരം അമൃതകുമാർ, ബി.ഡി. മാസ്റ്റർ, പി.എസ്. സരോജം, വിജയകുമാർ, ആറ്റുകാൽ വേലായുധൻനായർ തുടങ്ങിയവർ സംസാരിച്ചു.