തിരുവനന്തപുരം: നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 20 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ളാദ പ്രകടനത്തിനിടെ പൊലീസുമായി ഏറ്റുമുട്ടിയ സംഭവത്തിലാണ് കേസ്. ലാത്തിച്ചാർജിലും കല്ലേറിലും പരിക്കേറ്റ വിദ്യാർത്ഥികളും എസ്.ഐ ഉൾപ്പെടെ ആറു പൊലീസുകാരും ചികിത്സയിലാണ്. നാലാഞ്ചിറ സ്വദേശികളായ സഞ്ജയ് സേനൻ (21), അബിൻഷാജു (20), അരുൺശ്രീകുമാർ (20) എന്നിവരുംമണ്ണന്തല എസ്.ഐ കൃഷ്ണലാൽ, എ.ആർ ക്യാമ്പിലെ പൊലീസുകാരായ സന്തോഷ്, റെജിത്ത്, രതീഷ്, രാമു, ദീപുകുമാർ, അഭിലാഷ് എന്നിവർക്കുമാണ് പരിക്കേറ്റത്.
വജയാഹ്ളാദ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യു അനുഭാവികളായ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.