കിളിമാനൂർ: ആറാംതാനം കുട്ടികളുടെ സാഹിത്യ വേദിയും കർമ്മശക്തി ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യോത്സവം ഡോ. പി.സേതുനാഥന്റെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.മിഥുന സ്വാതി മാദ്ധ്യമ പുരസ്കാരം കിളിമാനൂർ എസ്.രാജന് ശരത് ചന്ദ്രപ്രസാദ് സമ്മാനിച്ചു.ബാല സാഹിത്യ പുരസ്കാരം ഡോ. എം.എ.കരിമിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട് മുൻ ഡയറക്ടർ ഡോ. എം.ആർ.തമ്പാൻ സമ്മാനിച്ചു.ബാലപ്രതിഭാ പുരസ്കാരത്തിന് അപർണ രാജ് അർഹയായി. സുഗതകുമാരി കവിതകൾ ഒരു പുനർചിന്തനം എന്ന വിഷയാധിഷ്ഠിത ഉപന്യാസ മത്സരത്തിൽ അൽ ഫിന .എസ്.റെയ്സൽ ഒന്നാം സമ്മാനം നേടി.ഇതേ വിഷയത്തിലെ പ്രബന്ധ മത്സരത്തിൽ അനിത ഹരി ഒന്നാം സമ്മാനം നേടി.പ്രൊഫ.രമ ഹരിദാസ്, വട്ടപ്പറമ്പിൽ ഗോപകുമാർ, സുലേഖ കുറുപ്പ്, അജിത് പനവിള എന്നിവർ പങ്കെടുത്തു.