പാറശാല: വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മദ്ധ്യവയസ്ക്കൻ മരിച്ചു. പ്ലാമൂട്ടുക്കട, ഏരിച്ചല്ലൂർ കുരുവിക്കാട്ട് വീട്ടിൽ ശങ്കറിന്റെ മകൻ വിജയകുമാർ ആണ് (48) മരിച്ചത്. ഇൗ മാസം അഞ്ചിന് വീട്ടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ ഇയാളെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത് . മനോവിഷമത്താൽ ഇയാൾ വിഷം കഴിക്കുകയായിരുന്നുവെന്ന് പൊഴിയൂർ പൊലീസ് പറഞ്ഞു.
ഭാര്യ: ലത. മക്കൾ: അബിൻ, അബിത. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.