തിരുവനന്തപുരം: ശബരിമലയിൽ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു സംഘടനകളുടെ നെയ്യാറ്റിൻകര ആലുമൂട് ജംഗ്ഷനിൽ റോഡ് ഉപരോധിക്കും. ഇന്ന് രാവിലെ 11 മുതൽ 12 വരെയാണ് ഉപരോധം. പാറശാലയിൽ ഇന്ന് നാമജപയാത്രയും നടക്കും. പവതിയാംവിള ധർമശാസ്ത്ര ക്ഷേത്രത്തിൽ നിന്ന് രാവിലെ 11 ന് ആരംഭിക്കുന്ന നാമജപയാത്ര 12 ന് പാറശാലയിൽ സമാപിക്കും.