പാറശാല: ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിൽ സി.പി.എം ആക്രമണം അഴിച്ചുവിടുന്നെന്ന് ആരോപിച്ച് ബി.ജെ.പി പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദിയൻകുളങ്ങരയിൽ പ്രതിഷേധ യോഗം നടത്തി. ആർ. എസ്.എസ് നേതാവ് കാ.ഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കൊല്ലയിൽ അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.പി. ഹരി, മഞ്ചവിളാകം കാർത്തികേയൻ, മെക്കോല്ല അജേഷ് തുടങ്ങിയവർ പങ്കെടുത്തു.