തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ആറാം വാ‌ർഡിൽ മോഷണശ്രമമെന്ന് പരാതി. ഇന്നലെ രാത്രി പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും വാ‌ർഡിനുള്ളിൽ സംശയകരമായ സാഹചര്യത്തിൽ അപരിചിതനെ കണ്ടത് പരിഭ്രാന്ത്രി പരത്തി. വാ‌ർഡിലുണ്ടായിരുന്ന സ്ത്രീകൾ ബഹളം കൂട്ടിയതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് കൂട്ടിരിപ്പുകാരുടെ പണവും മൊബൈൽഫോണും നഷ്ടപ്പെട്ടിരുന്നു. മോഷണ സംഭവങ്ങൾ പൊലീസിനെ അറിയിക്കുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തുന്നതായി കൂട്ടിരിപ്പുകാർ ആരോപിച്ചു.