തിരുവനന്തപുരം: പൊള്ളലേറ്റ വിദ്യാർത്ഥി മരിച്ചു. പൂജപ്പുര ചാടിയറ വാഴപ്പള്ളി ലെയ്നിൽ ജയൻ - ഹരി ദമ്പതികളുടെ മകൻ ഹരിശങ്കറാണ് (19) മരിച്ചത്. വൈകിട്ട് വീട്ടിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ നിലയിൽ ഇന്നലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇയാൾ രാത്രി മരണപ്പെടുകയായിരുന്നു. ആത്മഹത്യയാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മാറനെല്ലൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് .മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുര പൊലീസ് കേസെടുത്തു.