ഏറ്റുമാനൂർ: കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഏറ്റുമാനൂർ പുഷ്പകത്തിൽ ബാബു എന്നു വിളിക്കുന്ന പി.ജെ. എബ്രഹാമിനെയാണ് (60) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം എം.സി റോഡിനു സമീപത്തെ സ്വന്തം സ്പെയർപാർട്സ് കടയ്ക്കുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.അസ്വഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ : ഷേർളിഎബ്രഹാം. മക്കൾ : ആൻ അനീറ്റ, ബിജു.