ആലുവ: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന പെൺകുട്ടിയെ അപമാനിച്ച രണ്ടാനച്ഛൻ ഇരുമ്പഴിക്കുള്ളിലായി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് ആലുവ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് വീട്ടുവേല ചെയ്താണ് യുവതിയും മകളും കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് യുവതി പ്രതിയുമായി അടുപ്പത്തിലായതും വാടക വീടെടുത്ത് താമസം ആരംഭിച്ചതും. ആലുവ പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.