മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സുരക്ഷ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ലോക മാനസികാരോഗ്യദിനത്തിൽ കുട്ടികളിൽ മാനസികാരോഗ്യം എന്ന വിഷയത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു. 'മാറുന്ന ലോകത്തിൽ മാനസിക ആരോഗ്യ പരിരക്ഷ ചെറുപ്രായത്തിൽ ' എന്ന ലക്ഷ്യത്തോടെ വിജയപർവം എന്ന പേരിലാണ് ശില്പശാല നടത്തിയത്
കിഴുവിലം പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് പങ്കെടുത്തത്. കുട്ടികളോടൊപ്പം രക്ഷകർത്താക്കളും പങ്കെടുത്തു. ശില്പശാല ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായിയമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ വിഷ്ണു മോഹൻ ദേവ്, സാമൂഹ്യ ശാസ്ത്രജ്ഞൻ ഡോ. ഇ. നസീർ എന്നിവർ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രൻ, ഗീത സുരേഷ്, എസ്. സിന്ധു, തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും കോഓർഡിനേറ്റർ ആർ.കെ. ബാബു നന്ദിയും പറഞ്ഞു
ഡോ. ഡാണി, ഡോ. അമല, കൗൺസിലർമാരായ ചിത്തു, വിചിത്ര, പഞ്ചായത്ത് കോഓർഡിനേറ്റർമാരായ സുധീഷ്, റ്റീന എന്നിവർ നേതൃത്വം നൽകി.