ankanavadi

കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ വയലിക്കട അങ്കണവാടിക്ക് പുതിയ കെട്ടിടമായി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടം വേണമെന്നത് പ്രദേശവാസികളുടെ ഏറെകാലമായുള്ള ആഗ്രഹമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി മുഖ്യപ്രഭാഷകനായി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് കെ. സുഭാഷ്, സ്ഥിരംസമിതി അദ്ധ്യക്ഷ ടി. ബേബിസുധ,അഡ്വ. പി.ആർ. രാജീവ്, എൽ. ശാലിനി, പള്ളിക്കൽ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് എം. ഹസീന, സുരജ ഉണ്ണി, എം. നാസർഖാൻ, എസ്. പുഷ്പലത, എൻ. അബുത്താലിബ്, പ്രസന്ന ദേവരാജൻ, ആർ. പ്രസാദ്, ജെംലാറാണി, എം. ശ്രീജാകുമാരി തുടങ്ങിയവർ സംസാരിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി സ്വാഗതവും എ. അബ്ദുൾ ജവാദ് നന്ദിയും പറഞ്ഞു.

ക്യാപ്ഷൻ: വയലിക്കട അങ്കണവാടിക്ക് നിർമിച്ച പുതിയ കെട്ടിടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യുന്നു