ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. കോളേജ് തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് മൃഗീയ ഭൂരിപക്ഷം. മത്സരിച്ച എല്ലാ സീറ്റിലും എസ് എഫ് ഐ വിജയം നേടുകയായിരുന്നു. വിജയാഹ്ളാദം പങ്കിടാൻ പ്രവർത്തകർ പട്ടണത്തിൽ പ്രകടനം നടത്തി. അനുമോദന യോഗം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗങ്ങളായ വിഷ്ണു ചന്ദ്രൻ, അനൂപ്, എസ് .എഫ്. ഐ ഏരിയ സെക്രട്ടറി അജിൻപ്രഭ, പ്രസിഡന്റ്‌ സംഗീത്, ശ്യാം എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി അമൽദേവ്.എസ്.എസ് (ചെയർമാൻ), അബിന (വൈസ് ചെയർമാൻ), അനന്ദു.എ.അർ (ജനറൽ സെക്രട്ടറി) സന്ദീപ്.എസ് (മാഗസിൻ എഡിറ്റർ), മുബാറക് എ എം(ആർട്സ് ക്ലബ്‌ സെക്രട്ടറി), സുബിൻ, ശ്യം(യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലേഴ്‌സ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.