atl10oe

ആറ്റിങ്ങൽ: ആറ്റിങ്ങൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കിഴുവിലം കാട്ടുമുറാക്കൽ മുസ്ലീം ജമാഅത്തിന്റെയും കിഴുവിലം പഞ്ചായത്തിന്റെയും അരവിന്ദ് ആശുപത്രിയുടെയും സഹകരണത്തോടെ കാട്ടുമുറാക്കൽ പള്ളി അങ്കണത്തിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പിൽ 500 ലധികം പേർ പങ്കെടുത്തു. ഇതിൽ 375 രാേഗികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കി. 125 പേർ‌ക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. 35 പേരെ തിമിര ശസ്ത്രക്രിയ്ക്കായി തിരുനെൽവേലി അരവിന്ദ ആശുപത്രിയിലേയ്ക്ക് അയയ്ക്കാനും തീരുമാനിച്ചു.

ശസ്ത്രക്രീയ ആവശ്യമുള്ളവരുടെ യാത്രയും ചികിത്സ, ഭക്ഷണം തുടങ്ങി എല്ലാ ചെലവും സൗജന്യമാണ്. മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും രോഗികൾക്ക് ആവശ്യമായ സൗജന്യ കണ്ണ വിതരണവും ആറ്റിങ്ങൽ ലയൺസ് പ്രസിഡന്റ് ഡോ. പി. രാധാകൃഷ്ണൻ നായർ നിർവഹിച്ചു. സെക്രട്ടറി സുമേഷ്,​ അഡ്വ. വിജയമോഹനൻ നായർ,​ അഡ്വ. കബീർദാസ്,​ തുളസി,​ വിക്രമൻ,​ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് അൻസാർ,​ പള്ളി ഇമാം ഷാജഹാൻ മൗലവി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.