photo

ബാലരാമപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ബാലരാമപുരത്ത് ദേശീയപാത ഉപരോധിച്ചു. രാവിലെ 11ഓടെ ആരംഭിച്ച ഉപരോധം 12ന് സമാപിച്ചു. ഉപരോധത്തെ തുടർന്ന് ജംഗ്ഷനിൽ നാല് ഭാഗത്തേക്കുള്ള ഗതാഗതം സ്‌തംഭിച്ചു. ദേശീയപാത വഴിയുള്ള വാഹനങ്ങളെല്ലാം വഴി തിരിച്ചുവിട്ടു. അയ്യപ്പനാമജപവും ശരണംവിളിയുമായി ഭക്തർ ഒരു മണിക്കൂറോളം ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ക്ഷേത്ര സേവകശക്തി,​ ക്ഷേത്ര സംരക്ഷണസമിതി തുടങ്ങി വിവിധ ഹൈന്ദവ സംഘടനകളിൽ നിന്നുള്ള ഭാരവാഹികളും പ്രതിനിധികളും ഉപരോധത്തിൽ പങ്കെടുത്തു. ഹിന്ദുഐക്യവേദി മുൻ സംസ്ഥാന സെക്രട്ടറി പത്മകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോവളം നിയോജകമണ്ഡലം പ്രസിഡന്റ് കട്ടച്ചൽക്കുഴി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സേവകശക്തി പ്രസിഡന്റ് സുരേഷ് കിഴക്കേവീട്,​ ജില്ലാ പഞ്ചായത്തംഗം ലതകുമാരി,​ ബ്ലോക്ക് മെമ്പർമാരായ വള്ളംകോട് സതീശൻ,​ വി.എം.വിനു,​ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല,​ വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, വെങ്ങാനൂർ ഗോപൻ,​​ ഹിന്ദു ഐക്യവേദി നേതാവ് വെണ്ണിയൂർ ഹരി,​ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുധർമ്മ,​ ബി.ജെ.പി ബാലരാമപുരം നോർത്ത് –സൗത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ പുന്നക്കാട് ബിജു,​ അനിൽരാജ്,​ മണ്ഡലം സെക്രട്ടറിമാരായ എ. ശ്രീകണ്ഠൻ,​ എം.എസ്. ഷിബുകുമാർ,​ ബി.ജെ.പി മെമ്പർമാരായ എസ്.രാജേഷ്,​ ഹേമലത ശിവകുമാർ,​ എം.ഐ.മിനി,​ എസ്.കെ. സിന്ധു,​ യുവമോർച്ച പ്രസിഡന്റ് ശ്രീജിത്ത്, പാറക്കുഴി അജി,​ വിഷ്ണു,​ വില്ലിക്കുളം ഷിബുമോൻ,​​ അന്തിയൂർ സുരേഷ്,​ മുൻ മെമ്പർ‌ ശിവകുമാർ,​ തേമ്പാമുട്ടം സുരേഷ്,​ ശ്രീധരൻ നായർ,​ ബി.എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവ‌ർ ഉപരോധത്തിന് നേതൃത്വം നൽകി.