പാറശാല: വിഷംകഴിച്ച് അവശനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാരോട് എറിച്ചല്ലൂർ അഭിൻ ഭവനിൽ വിജയകുമാർ (48) മരിച്ചു.ഇയാളെ കഴിഞ്ഞ 5 ന് വീടിന് പുറത്ത് അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 11.15 ന് മരിച്ചു. ആർ.ആർ.ആർ.എം.ക്യാമ്പിലെ കുക്കായിരുന്നു. ഭാര്യ ലത. മക്കൾ:അഭിൻ,അഭിത.