ambulance

തിരുവനന്തപുരം : അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ ജീവനക്കാർക്കുള്ള ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് കോഴ്സുകൾ ആരംഭിച്ചു. ഫയർമാൻമാരുൾപ്പെടെയുള്ള നൂറ്റി അൻപതോളം ജീവനക്കാർക്ക് മൂന്നു ബാച്ചുകളായാണ് ആറുദിവസം ദൈർഘ്യമുള്ള ക്ളാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം ഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ ചേർന്ന പ്രഥമ ബാച്ച് എയർപോർട്ട് ഡയറക്ടർ ജോർജ് ജി.തരകൻ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. സുന്ദർ, ഫയർ സീനിയർ മാനേജർ ഷിബി തോമസ്, സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ബിജു രമേശ്, ജനറൽ സെക്രട്ടറി കെ.ആർ. രാജ്, ജോയിന്റ് സെക്രട്ടറി ഉമേഷ് പോച്ചപ്പൻ, ട്രഷറർ ആർ. സുരേന്ദ്രനാഥ്, ചീഫ് കോ-ഓർഡിനേറ്റർ ഇ.കെ. സുഗതൻ തുടങ്ങിയവർ സംസാരിച്ചു.