ആര്യനാട് : ബ്രൂവറി ഡിസ്റ്റിലറി അഴിമതിയെ സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും എക്സൈസ് വകുപ്പ് മന്ത്രി രാജി വയ്ക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് എക്സൈസ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ആര്യനാട് പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിൽ നിന്നു ആരംഭിച്ച പ്രതിഷേധ മാർച്ച്‌ എക്സൈസ് ഓഫീസിന് മുന്നിൽ വച്ചു പൊലീസ് തടഞ്ഞു. തുടർന്ന് എക്സൈസ് ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് നടന്ന ധർണ കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ്‌ പൂവച്ചൽ ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ്‌ എസ്.ജലീൽ മുഹമ്മദ്‌, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജ്യോതിഷ് കുമാർ, തോട്ടുമുക്ക് അൻസർ, യൂത്ത് കോൺഗ്രസ് പാർലമെന്റ് വൈസ് പ്രസിഡന്റ്‌ ലാൽ റോഷിൻ, കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റുമാരായ മലയടി പുഷ്‌പാംഗതൻ, സി.ആർ. ഉദയകുമാർ,ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ്‌ ഷാമില ബീഗം, യൂത്ത് കോൺഗ്രസ്‌ പാർലമെന്റ് സെക്രട്ടറി ഹാഷിം റഷീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.കെ.രതീഷ്, ബാലചന്ദ്രൻ, പൊന്നെടുത്തകുഴി സത്യദാസ്, പാക്കുളം അയൂബ്, സോമശേഖരൻ നായർ, വെള്ളൂർക്കോണം അനിൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറിമാരായ എസ്.കെ.രാഹുൽ, വിഷ്ണു ആനപ്പാറ,ചാങ്ങ സന്തോഷ്, റിജു വർഗീസ്, കാനക്കുഴി അനിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സനൂപ്, കെ.എൻ.അൻസർ, ലിജു സാമുവൽ, പ്രേം ഗോപകുമാർ,രാജീവ്‌ സത്യൻ, പ്രവീൺ മുണ്ടേല,സാജൻ ഉത്തരംകോട്, നന്ദൻ വെള്ളനാട് തുടങ്ങിയവർ പങ്കെടുത്തു.