അഞ്ചൽ: വാഹനാപകടത്തിൽ പരിക്കേറ്റ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ അഞ്ചൽ ആലഞ്ചേരി കുന്നുവിള വീട്ടിൽ ലാലു (46) മരിച്ചു. ഞായറാഴ്ച കൊട്ടിയം ആദിച്ചനല്ലൂരിലുണ്ടായ അപകടത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് കരുകോൺ പുല്ലാഞ്ഞിയോട്ടെ വീട്ടുവളപ്പിൽ. ഭാര്യ പ്രതിഭ കുമാരി . മക്കൾ: നിരഞ്ജൻ ലാൽ, സായി നന്ദന.