x
ഫോട്ടോ: ടി.ജി. ഹരികുമാറിന്റെ എഡിറ്റോറിയലുകൾ എന്ന പുസ്തകം മണക്കാട് തുഞ്ചൻ സ്മാരക സമിതിയിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ശില്പി കാനായി കുഞ്ഞിരാമന് നൽകി പ്രകാശനം ചെയ്യുന്നു. സുധ ഹരികുമാർ, കാരയ്ക്കാമണ്ഡപം വിജയകുമാർ, ഡോ. ടി.ജി. രാമചന്ദ്രൻ പിള്ള, ജി. കുമാരസ്വാമി, പി. മോഹനൻ, ഡോ. എ. ബിജുകുമാർ എന്നിവർ സമീപം

തിരുവനന്തപുരം:നവോത്ഥാന മൂല്യങ്ങളെ ചലനാത്മകമാക്കി നിലനിറുത്തുന്നതിന് ടി.ജി. ഹരികുമാർ വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പറയാൻ ഭയന്നതും എന്നാൽ കേൾക്കാൻ ആഗ്രഹിച്ചതുമായ വാക്കുകളാണ് ടി.ജി. ഹരികുമാറിന്റെ പുസ്‌തകത്തിൽ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ടി.ജി. ഹരികുമാറിന്റെ ഒന്നാം അനുസ്‌മരണത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരികുമാറിന്റെ എഡിറ്റോറിയലുകൾ എന്ന പുസ്‌തകം ശില്പി കാനായി കുഞ്ഞിരാമന് നൽകി അദ്ദേഹം പ്രകാശനം ചെയ്‌തു. പ്രളയാനന്തര കേരളവും പരിസ്ഥിതി സമീപനങ്ങളും എന്ന വിഷയവും ചർച്ച ചെയ്‌തു. ഡോ.പി. ബിജുകുമാർ വിഷയാവതരണം നടത്തി. സുധ ഹരികുമാർ, കാരയ്ക്കാമണ്ഡപം വിജയകുമാർ, ഡോ. ടി.ജി. രാമചന്ദ്രൻപിള്ള, ആറ്റുകാൽ ജി. കുമാരസ്വാമി, ഉണ്ണി പ്രകാശ്, പി. മോഹനൻ എന്നിവർ പങ്കെടുത്തു.