കിളിമാനൂർ : കുന്നുമ്മലിൽ റബർ ഷീറ്റുകൾ മോഷണം പോയതായി പരാതി. കുന്നുമ്മൽ വിൻസി ഭവനിൽ തുളസിയുടെ 80 റബർ ഷീറ്റുകൾ ആണ് മോഷണം പോയത്. വ്യാജ രജിസ്ട്രേഷൻ ഉള്ള ഇരുചക്ര വാഹനത്തിൽ എത്തിയവർ ആണ് ഷീറ്റ് മോഷണം നടത്തിയത് എന്ന് തുളസിയുടെ പരാതിയിൽ പറയുന്നത്. കിളിമാനൂർ പൊലീസ് കേസെടുത്തു.