കോട്ടയം: വാഗമണ്ണിൽ യുവ എൻജിനീയർമാരുടെ കൈയിൽ നിന്ന് പിടികൂടിയത് ഒരു കോടിയുടെ ലഹരി മരുന്ന്. വിദേശത്ത് എൻജീനിയർമാരായ തൃശൂർ ലൗഡയിൽ ബസന്ത് ബൽറാം (32), കോഴിക്കോട് പണിക്കാശേരി മുഹമ്മദ് ഷബീർ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 52 എൽ.എസ്.ഡി സ്റ്റാമ്പുകൾ, മൂന്നു ഗ്രാം ചരസ്, അഞ്ച് ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
വാഗമണ്ണിൽ വാഹന പരിശോധനയ്ക്കിടെ ഇവർ സഞ്ചരിച്ച കാറിന്റെ ഡിക്കിയിൽ നിന്നാണ് ലഹരിമരുന്നുകൾ കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിന് വേണ്ടിയാണ് ഇവ സൂക്ഷിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഓൺലൈൻ ഇടപാടിലൂടെയാണ് ലഹരിമരുന്നുകൾ സംഘടിപ്പിച്ചതെന്നാണു കരുതുന്നതെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ്.ജെനീഷ് പറഞ്ഞു.