കുഴിത്തുറ: പാകിസ്ഥാൻ അതിർത്തിയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാന് നാടിന്റെ അന്ത്യാഞ്ജലി. കന്യാകുമാരി തക്കല കോഴിപ്പോര് വിള സ്വദേശി വേലപ്പന്റെ മകൻ ജഗനാണ് (36) ഇക്കഴിഞ്ഞ 8ന് വെടിയേറ്റു മരിച്ചത്. തിരുവനന്തപുരം പാങ്ങോട് പട്ടാള ക്യാമ്പിൽ നിന്ന് ജഗന്റെ ശരീരം ഇന്നലെ രാവിലെ പത്തമണിയോടെ തക്കല കോഴിപ്പോര് വീട്ടിലെത്തിച്ചു.13 റൈഫിൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര നൽകി . ബന്ധുക്കളും നാട്ടുകാരുമടക്കം വൻജനക്കൂട്ടം അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നു. 17 വർഷമായി സൈനികനായി ജോലി നോക്കുകയാണ്. കഴിഞ്ഞ ജനുവരിയിലായിരുന്നു ജഗന്റെ വിവാഹം. ഭാര്യ സുബി എട്ടു മാസം ഗർഭിണിയാണ്. 15 ദിവസം മുൻപ് ലീവിന് നാട്ടിലെത്തിയിരുന്നു. സൈനികന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നു