paramekkavu-temple
paramekkavu temple

തിരുവനന്തപുരം: വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 147 തീർത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. ഈ തീർത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി. വിശദമായ പദ്ധതിരേഖ ഉടൻ തയ്യാറാക്കി സമർപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

തീർത്ഥാടന ടൂറിസം മൂന്നാം സർക്യൂട്ടിന്റെ വികസനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക. ഏഴ് ക്ലസ്റ്ററുകളായി തിരിച്ച് ജില്ലകളിലെ പ്രധാനപ്പെട്ട ഹിന്ദു,ക്രിസ്ത്യൻ,മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യ വികസനം നടപ്പിലാക്കും. കമ്മ്യൂണിറ്റി ഹാളുകൾ, അന്നദാന മണ്ഡപങ്ങൾ, ശുചിമുറികൾ, വിശ്രമമുറികൾ, ഭക്ഷണശാലകൾ തുടങ്ങി തീർത്ഥാടകരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുക.

ക്ലസ്റ്റർ 1
കാസർകോഡ്-10.91 കോടി രൂപ

ക്ലസ്റ്റർ 2
വയനാട്, കണ്ണൂർ, കോഴിക്കോട് - 9.29 കോടി രൂപ

ക്ലസ്റ്റർ 3
പാലക്കാട്, മലപ്പുറം- 9.03 കോടി

ക്ലസ്റ്റർ 4
തൃശ്ശൂർ, എറണാകുളം,ഇടുക്കി-14.24 കോടി രൂപ

ക്ലസ്റ്റർ 5
കോട്ടയം, ആലപ്പുഴ- 19.91 കോടി രൂപ

ക്ലസ്റ്റർ 6
പത്തനതിട്ട-11.80 കോടി രൂപ

ക്ലസ്റ്റർ 7
കൊല്ലം, തിരുവനന്തപുരം- 12.16 കോടി രൂപ


നവീകരിക്കുന്ന ദേവാലയങ്ങൾ
കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പൊന്നാനി വലിയപള്ളി ജുമാ മസ്ജിദ്, കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പട്ടാമ്പി തളി ശിവക്ഷേത്രം, തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾ, എരുമേലി അയ്യപ്പ സേവാസംഘം, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി, ചമ്പക്കുളം സെന്റ് മേരീസ് ചർച്ച്, തിരുവല്ല മാർത്തോമാ ചർച്ച്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം