തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഇടത്താവളങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ തദ്ദേശസ്വയംഭരണ വകുപ്പ് 4.5 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 23 പഞ്ചായത്തുകൾക്ക് 2 കോടി രൂപയും, 6 മുനിസിപ്പാലിറ്റികൾക്കായി ഒരു കോടിയും സ്‌പെഷ്യൽ ഗ്രാന്റായി 1.5 കോടിയുമാണ് അനുവദിച്ചത്. ഇടത്താവളങ്ങളിൽ കുടിവെള്ള സൗകര്യം, ബാത്ത് റൂം സംവിധാനം, വിശ്രമ കേന്ദ്രം, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കാനും മെച്ചപ്പെടുത്താനും ഈ തുക ഉപയോഗിക്കും.